വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ നേതാവെന്ന് എപി അബ്ദുള്ളക്കുട്ടി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (17:39 IST)
വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഇഎംഎസും കുടുംബവും വാരിയംകുന്നന്റെ ആക്രമണത്തിന് ഇരകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാരിയന്‍ കുന്നന്‍ സ്വതന്ത്ര്യ സമരമാണ് നടത്തിയതെന്ന് പറയുന്നവര്‍ ചരിത്രത്തോട് ക്രൂരതയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മലബാര്‍ ലഹള തേതാക്കളടക്കം 387 പേരെ സ്വാതന്ത്ര്യസമര സേനാനി രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഐസിഎച്ച്ആര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ തയ്യാറാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article