ആഭ്യന്തര വകുപ്പ് ശുപാര്‍ശയ്ക്കെതിരെ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്‍. എസ് പി ടി ഗോപാലകൃഷ്‌ണനെ തിരുവതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ നിയമന ശിപാര്‍ശയിലാണ് ഡിജിപി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിവിധ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നയാള്‍ക്കു നിയമനം നല്‍കുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ഡിജിപി പറഞ്ഞു.
അഞ്ച് കേസുകളില്‍ അന്വേഷണ വിധേയനായി നില്‍ക്കുന്ന ഗോപാലകൃഷ്‌ണനെ തിരുവതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസറാക്കി നിയമിക്കുക വഴി തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായിരിക്കേ സാമ്പത്തിക ക്രമക്കേട് നടത്തി, ഡോക്ടര്‍മാരുടെ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത ഡോക്ടറെ മര്‍ദ്ദിച്ചു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഓഫീസറെയാണ് ആഭ്യന്തര വകുപ്പ് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിച്ചത്. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. - See more at: http://www.mangalam.com/latest-news/331141#sthash.PknJpxYq.dpuf
പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായിരിക്കേ സാമ്പത്തിക ക്രമക്കേട് നടത്തി, ഡോക്ടര്‍മാരുടെ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത ഡോക്ടറെ മര്‍ദ്ദിച്ചു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഓഫീസറെയാണ് ആഭ്യന്തര വകുപ്പ് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിച്ചത്. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു.
തിരുവതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ നിയമനത്തിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് എടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡിജിപിയുടെ അഭിപ്രായം തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് ശുപാര്‍ശയ്ക്കെതിരെ ഡിജിപി ടിപി സെന്‍കുമാര് രംഗത്തെത്തിയത്.