ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ എ ഗ്രൂപ്പ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഭിന്നത ഉടലെടുത്തത്. പാലോട് രവിയുടെ പേര് നിര്‍ദേശിക്കാനുള്ള എ ഗ്രൂപ്പ് നീക്കത്തിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് പോര് ശക്തമായത്. എന്നാല്‍ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും കെ മുരളീധരന്റെ പേര് പരിഗണിക്കണമെന്നും ഐ ഗ്രൂപ്പിന്റെ നിലപാട്.
ഈ സഭാ സമ്മേളന കാലത്ത് തന്നെ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. അരുവിക്കര തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കെ മുരളീധരനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സ്പീക്കറായിരുന്ന ജികാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടി സ്പീക്കറായിരുന്ന എന്‍ ശക്തന്‍ സ്പീക്കര്‍ ആയതോടെയാണ് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞത്.