വിവാഹ അഭ്യർത്ഥന നിരസിച്ചു; തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ വെട്ടി

Webdunia
വെള്ളി, 31 മെയ് 2019 (12:04 IST)
വിവാഹ അഭ്യർത്ഥന നിരസിച്ച ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ നഴ്‌സിനാണ് വെട്ടേറ്റത്. രാവിലെ ആശുപത്രിയിലേക്ക് പോകുന്ന സമയത്തായിരുന്നു ആക്രമണം. മെഡിക്കല്‍ കോളജ് പഴയ റോഡിന് സമീപത്താണ് സംഭവം. ചെവിക്ക് പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒട്ടോ ഡ്രൈവറായ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
അറസ്റ്റിലായ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിനെ(34) പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article