ജോര്‍ജ് ആള് ചില്ലറക്കാരനല്ല; ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ക്ക് കുപ്പിയില്ല, വയറ് നിറയെ ബിരിയാണി നല്‍കി പറഞ്ഞയച്ചു
നരേന്ദ്ര നോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലില്‍ പ്രതിഷേധസൂചകമായി ട്രെയിന്‍ തടയല്‍ സമരം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയുടെ ജനപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബിരിയാണി.
‘കറന്‍സി ആന്ദോളന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി ട്രെയിനുകള്‍ തടഞ്ഞ ശേഷം അവശരായ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണസമയത്ത് ജോര്‍ജ് ബിരിയാണി വാങ്ങി നല്‍കുകയായായിരുന്നു. ഡല്‍ഹിയിലേക്കുള്ള നിസാമുദിന്‍ തുരന്തോ ട്രെയിനുകളാണ് ജനപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ എറണാകുളം നോര്‍ത്ത് റയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞത്.
ജോര്‍ജിന്റെ ചിത്രവും ജനപക്ഷം എന്ന് എഴുത്തുമുള്ള മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു ജനപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത്. ജനുവരി 23ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ പാര്‍ട്ടിയുടെ ധര്‍ണ്ണയുണ്ടെന്നും പാര്‍ട്ടി നേതാവ് പ്രതികരിച്ചു.