മഴക്കെടുതിയെക്കുറിച്ചുള്ള അന്തിമറിപ്പോര്‍ട്ട് മെയ് 12-നകം നല്‍കണം

വ്യാഴം, 8 മെയ് 2014 (16:02 IST)
കേരളത്തില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയുടെ കെടുതിയെക്കുറിച്ചുള്ള അന്തിമറിപ്പോര്‍ട്ട് മെയ് 12-നകം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 
 
കേരളത്തിന്റെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ട് മെമ്മോറാണ്ടം നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്തിമറിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പട്ടത്. 
 
ഇന്ന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ 110 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കേന്ദ്രത്തെ അറിയിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. 150 കോടി രൂപയിലധികം കേരളത്തിന് അന്തിമറിപ്പോര്‍ട്ടില്‍ ധനസഹായമായി ചോദിക്കേണ്ടി വരും. ഇരുപത് കോടിയിധികം കൃഷിനാശം ഉണ്ടായി. 
 
ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് മഴയില്‍18 മരണങ്ങളുണ്ടായി. ഇന്ന് തന്നെ മൂന്നുപേര്‍ മരിച്ചു. 252 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1242 വീടുകള്‍ക്ക് കനത്ത കേടുപാടുകള്‍ സംഭവിച്ചു. 4309 വീടുകള്‍ക്കും നിസാര കേടുപാടുകളുണ്ടായി. സംസ്ഥാനത്തൊട്ടാകെ 551 കിലോമീറ്റര്‍ റോഡ് തകര്‍ന്നു.
 

വെബ്ദുനിയ വായിക്കുക