മന്ത്രിവീണാ ജോർജിനെതിരെ വ്യക്തിഹത്യ: പി‌സി ജോർജിനെതിരെ കേസെടുത്തു

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:48 IST)
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലര്‍ നേതാവ് പി. സി. ജോര്‍ജിനെതിരേ കേസെടുത്തു. ഒരു അഭിമുഖത്തില്‍ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്.
 
ഹൈക്കോടതിയിലെ അഭിഭാഷകനായ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നുനിന്നിരുന്ന സാഹചര്യത്തിൽ ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി. ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍