സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വേണ്ട: ഡീന്‍ കുര്യാക്കോസ്
കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ഭീകരത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.