മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്
വെള്ളി, 29 ഡിസംബര്‍ 2017 (14:23 IST)
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് അജ്ഞാതന്റെ വധഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സന്ദേശത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പിണറായി വിജയനെ ഇന്ന് തന്നെ വധിക്കുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
ഈ സിമ്മിന്റെ ഉടമയെ തിരിച്ചറിഞ്ഞ പൊലീസ്, ആരാണ് ഈ സിം ഉപയോഗിക്കുന്നതെന്ന കാര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ ഉടന്‍ തന്നെ ഭീഷണി ഉയര്‍ത്തിയ ആളെ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നത്.