ഒന്നര വയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 3 മാര്‍ച്ച് 2022 (15:18 IST)
തൊടുപുഴ: ഒന്നര വയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. തുടങ്ങാനാട് വലിയകുന്നേൽ ബിനോയ് ജോസഫ് - ജിഷ ദമ്പതികളുടെ മകൻ ഡോൺ ബിനോയി ആണ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചത്.  

ചൊവ്വാഴ്ച വൈകിട്ട് അഞ്ചേകാലോടെ വീടിന്റെ പിൻഭാഗത്തെ മുറ്റത്തു വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ തലയും മുഖവും മുങ്ങിയ രീതിയിലാണ് ഡോണിനെ വല്യമ്മ കണ്ടത്. മാതാവും അയൽക്കാരും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് കോലഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടി മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍