വാഗമണില്‍ കന്യാസ്ത്രി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2015 (11:21 IST)
വാഗമണ്‍ ഉളുപ്പുണിയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളുപ്പുണി സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസയെയാണ് (42) മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം.

ഉപ്പുത്തറ സ്വദേശിയായ കന്യാസ്ത്രീ മാനസികാസ്വസ്ഥ്യമുള്ളതിനാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായതിനാൽ മഠത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സിസ്റ്റര്‍ കഴിഞ്ഞ ഒരു മാസമായി മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയായിരുന്നുവെന്നും കൗണ്‍സിലിങ്ങിന് വിധേയയായിരുന്നുവെന്നും മഠത്തിലെ മറ്റ് അന്തേവാസികള്‍ പോലീസിനോട് പറഞ്ഞു.

രാവിലെ പ്രാര്‍ഥനയ്ക്കായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സിസ്റ്ററെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറ്റിന്‍കരയില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ ജഡം കണ്ടെത്തിയത്.