കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2015 (15:41 IST)
കവളപ്പാറ എറുപ്പേ ശിവക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. പതിയടത്ത് മഠത്തില്‍ ശ്രീരാമന്‍ എമ്പ്രാന്തിരിയുടെ മകള്‍ ദേവിക (10), പാപ്പള്ളി ഹൗസില്‍ അനില്‍കുമാറിന്റെ മകള്‍ ആര്യ (10) എന്നീ കുട്ടികളാണ് മരിച്ചത്.

വീടിനുസമീപത്തുള്ള ക്ഷേത്രകുളത്തില്‍ നീന്തല്‍ പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്. നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.