മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
ചൊവ്വ, 5 ഏപ്രില്‍ 2022 (17:00 IST)
ശാസ്‌താംകോട്ട : മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഫാമിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഇരുപത്തഞ്ചിനു പടിഞ്ഞാറേ കല്ലട കാരാളിമുക്ക് കണത്താർകുന്നം ഉത്രം നിവാസിൽ വിനോദ് എന്ന 40 കാരൻ മരിച്ച സംഭവത്തിലാണ് ഫാമിന്റെ ഉടമ കണത്താർകുന്നം രജനി നിവാസിൽ സാദിശിവനെതിരെ പോലീസ് കേസെടുത്തത്.

ഫാമിന്റെ ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിയിൽ പുറത്ത് നിന്നുള്ള ജീവികളിൽ നിന്ന് ശല്യമുണ്ടാകാതിരിക്കാനായി വൈദ്യുതി കടത്തിവിട്ടിരുന്നത് വഴിയാണ് ഷോക്കേറ്റു വിനോദ് കുളത്തിലേക്ക് വീണു മരിച്ചതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വൈദ്യുതാഘാതം, മുങ്ങിമരണം എന്നിവയുടെ സാധ്യതകൾ കണ്ടിരുന്നു. വിനോദിന്റെ കൈയിൽ പൊള്ളലേറ്റ പാട്ടുമുണ്ടായിരുന്നു.

എന്നാൽ വിനോദിനെ ശരീരത്തിന്റെ പകുതിഭാഗം മാത്രം കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു കണ്ടത്. ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ഫാമിൽ ജോലി ചെയ്യുന്നുണ്ട്. മരണവുമായി കൂടുതൽ പരിശോധന നടക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

Next Article