കോഴിക്കോട്: അയൽക്കാരായ രണ്ട് യുവാക്കൾ ഒരേ ദിവസം തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. കോഴിക്കോട്ടെ നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27), അയൽക്കാരൻ മരക്കാട്ടു വിജീഷ് (34) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തു പോയശേഷം വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് അഭിനന്ദ് മരിച്ചത്. അഭിനന്ദിനെ തറവാട്ട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകു പുരയിലുമാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അതെ സമയം വിജീഷ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഞായർ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. സംഭവത്തിൽ അയൽക്കാരും നാട്ടുകാരും ദുരൂഹത ആരോപിച്ചിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങൾ ബാലുശേരി പോലീസ് വന്നു ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബാലുശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.