സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (20:13 IST)
കോഴിക്കോട് : സ്വകാര്യ ലോഡ്ജിൽ വെട്ടത്തൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയും തൃശൂർ സ്വദേശിയായ യുവാവും ചേർന്നാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്.
 
 എന്നാൽ മുറിയെടുത്ത് ഏറെ താമസത്തിനു ശേഷം ലോഡ്ജിലെ ബില്ല് അടയ്ക്കാനുള്ള പണവുമായി വരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. ഫസീലയെ മരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയാണ്.
 
മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അതേ സമയം സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

അനുബന്ധ വാര്‍ത്തകള്‍

Next Article