ആശങ്ക വിട്ടൊഴിയാതെ കേരളം; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച പ‌റ്റി, ഉൾക്കടലിലെ സ്ഥിതി ഭയാനകമെന്ന് രക്ഷപെട്ടവർ

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (10:21 IST)
കേരളക്കരയെ ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുന്നു. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, മുന്നറിയിപ്പ് നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്. 
 
കടലിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുമായി മത്സ്യബന്ധനത്തിനായി പോയ 200 ലധികം തൊഴിലാളികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. 33 പേർ മാത്രമാണ് തിരികെയെത്തിയത്
 
കൊല്ലത്ത് നിന്നും പോയ കെന്നഡി, ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ ആണ് മടങ്ങി വരാത്തത്. കാറ്റും മഴയും മൂലം കടലില് ഭീകരാന്തരീക്ഷമാണെന്നും കന്നാസിലും മറ്റും പിടിച്ച് കടലില് പലരും പൊങ്ങിക്കിടക്കാൻ ശ്രമിക്കുന്നതായും രക്ഷപ്പെട്ടവർ പറഞ്ഞു. വേളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
 
നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര് വിമാനങ്ങളും ഇന്നലെ മുതല് തിരച്ചില് രംഗത്തുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article