'ഫാമിലി ഫോട്ടോയിൽ എങ്കിലും കുറച്ച് തുണി കൂടുതൽ ഇടാമായിരുന്നു'; അമലാ പോളിനെതിരെ സൈബർ ആക്രമണം

ബുധന്‍, 27 ഡിസം‌ബര്‍ 2017 (11:54 IST)
തെന്നിന്ത്യൻ നടി അമലാ പോളിനെതിരെ സൈബർ ആക്രമണം. ക്രിസ്തുമസ് ദിനത്തില്‍ അമല പങ്കുവെച്ച ചിത്രങ്ങളാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. കുടുംബത്തോടൊപ്പമുള്ള ക്രിസ്തുമസ് ആഘോഷ ചിത്രങ്ങളിൽ നടി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്നായിരുന്നു ഇവരുടെ കണ്ടുപിടുത്തം.
 
നടിയുടെ അൽപവസ്ത്രധാരണത്തിനെതിരെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുള്ളത്. ഇതിൽ പലതും നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണ്. 'ക്രിസ്തുമസ് ആയിട്ട് അമ്മൂമ്മയോടൊപ്പം ഇരിക്കുമ്പോൾ എങ്കിലും മര്യാദക്ക് തുണി എടുത്തൂടേ പോർക്കേ' എന്നാണ് ഒരാളുടെ കമന്റ്. 'ഫാമിലി ഫോട്ടോയിൽ എങ്കിലും കുറച്ച് തുണി കൂടുതൽ ഇടാമായിരുന്നു' എന്നാണ് മറ്റൊൾ നടിയെ ഉപദേശിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍