തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒന്നാമത്തെ സംഘവും തൃശൂർ,മലപ്പുറം ജില്ലകളിൽ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളിൽ മൂന്നാമത്തെ സംഘവുമാണ് സന്ദർശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദർശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ദുരിതാശ്വാസം , പുനർനിർമാണം , പുനരധിവാസം,മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. അതേസമയം കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായാണ് തീരപ്രദേശം ഇത്തവണ ക്രിസ്മസിനെ സ്വീകരിച്ചത്. പള്ളിമുറ്റത്തെ ബോർഡുകളിൽ നിന്ന് ഉറ്റവരുടെ പേരുകൾ വെട്ടുന്നതും കാത്തു കഴിയുകയാണ് നിരവധി കുടുംബങ്ങൾ ഇന്നും തീരദേശത്ത്. ഓഖി ചുഴലിക്കാറ്റിൽപെട്ട 207 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്ക്.