പാറശാലയിലെ സുരേഷ് ജുവലറിയില്‍ എട്ടു വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയില്‍ 7.300 കിലോയുടെ സ്വര്‍ണ്ണം തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ വിസ്താരവേളയില്‍ തൊണ്ടി ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണ്ണം കട ഉടമ കുമരേശന്‍ കോടതിയില്‍ നിന്ന് കൈപ്പറ്റിയിരുന്നു. എന്നാല്‍ കുമരേശന്‍റെ മരണത്തോടെ കടയും തൊണ്ടിമുതലും മക്കളുടെ കൈവശമാവുകയും ചെയ്തു. കേസ് വിചാരണ അടുത്തിടെ ആരംഭിക്കേണ്ട സമയത്ത് തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങള്‍ ആരംഭിച്ചത്.