പഴയ നോട്ടിനൊപ്പം 100 രൂപ കൂട്ടി കൊടുത്താൽ പുതിയ നോട്ടുകൾ കിട്ടും; ദുബായ് മലയാളി മാറിയത് 2 ലക്ഷം രൂപ

ഞായര്‍, 13 നവം‌ബര്‍ 2016 (11:01 IST)
പഴയ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്റെ തിരക്കാണ് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും. പണം പിൻവലിക്കുന്നതിനുള്ള തിരക്കാണ് എ ടി എമ്മുകളിലും. മണിക്കൂറുകളോളം ക്യൂ നിന്നിട്ടാണ് പലർക്കും പണം ലഭിക്കുന്നത്. ഇതിനിടയിൽ എവിടെയും ക്യു നിൽക്കാതെ പണം മാറ്റിയെടുത്തുവെന്ന പ്രവാസിയുടെ വെളിപ്പെടുത്ത‌ൽ ചർച്ചയാകുന്നു.
 
2000 രൂപയുടെ ഒരു കെട്ട് ഡൽഹിയിൽനിന്ന് അധിക നിരക്കു കൊടുത്തു വാങ്ങിയെന്നാണു കോഴിക്കോട് സ്വദേശി പറയുന്നത്. പഴയ നോട്ടുകളായി 2100 രൂപ കൊടുത്താൽ പകരം പുതിയ 2000 രൂപ നോട്ട് നൽകുന്ന ഏജന്റുമാർ രംഗത്തുണ്ടത്രേ. പുതിയ കറൻസിയിൽ രണ്ടുലക്ഷം രൂപ കിട്ടാൻ 2.10 ലക്ഷമാണു മുടക്കിയത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇടപാട്. തുടർന്നു രണ്ടുലക്ഷം രൂപയുമായി മുംബൈ വഴി വിമാനത്തിൽ ദുബായിൽ മടങ്ങിയെത്തുകയും ചെയ്തു. നാണയശേഖരണം ഹോബിയാക്കിയതിനാലാണു പുതിയ നോട്ട് സ്വന്തമാക്കാൻ പോയതെന്നും ഇദ്ദേഹം പറയുന്നു. 

വെബ്ദുനിയ വായിക്കുക