സര്‍ക്കാര്‍ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഎസ്ഐ സഭ

Webdunia
ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (18:18 IST)
മദ്യനയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിഎസ്‌ഐ  ബിഷപ്പ് തോമസ് കെ ഉമ്മന്‍.മദ്യനയത്തില്‍ രാവിലെയും വൈകിട്ടും ഓരോ അഭിപ്രായം പറയുന്നത് സര്‍ക്കാരിലെ വിശ്വാസം നഷ്ടപ്പെടുത്തി. മദ്യവര്‍ജനമല്ല, മദ്യനിരോധനമാണ് സഭ മുന്നോട്ടുവയ്ക്കുന്ന ആവശ്യം ബിഷപ്പ് പറഞ്ഞു.

സഭയുടെ ഇൌ നിലപാടിന്റെ പേരില്‍ ആരും ഇവിടെ കയറിയിറങ്ങേണ്ട.
രു പ്ളസ് ടൂ സ്കൂള്‍ പോലും സഭയ്ക്ക് അനുവദിച്ചില്ല. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വിദ്യാഭ്യാസരംഗത്ത് മാന്യമായ സംഭാവന നല്‍കിയ സഭയെ സര്‍ക്കാര്‍ അവഗണിച്ചു ബിഷപ്പ് കൂട്ടിചേര്‍ത്തു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.