വാഹന രജിസ്ട്രേഷൻ; അമലാ പോളിനും ഫഹദിനുമെതിരായ കേസ് നില‌നിൽക്കില്ല

ബുധന്‍, 28 ഓഗസ്റ്റ് 2019 (09:55 IST)
പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനിനുനെതിരായ കേസ് നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച്. അമലാ പോളിനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. രജിസ്ട്രേഷൻ സംബന്ധിച്ച കേസിൽ ഫഹദ് ഫാസിൽ പിഴയടച്ചിട്ടുണ്ട്. അതേസമയം, വാഹന രജിസ്ട്രേഷൻ സംബന്ധമായി നടൻ സുരേഷ് ഗോപിക്കെതിരായ കേസിൽ നടപടി തുടരും.
 
പുതുച്ചേരിയിൽ നിന്ന് വാങ്ങിയ വാഹനം അമലാ പോൾ കേരളത്തിൽ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിൽ കേരളത്തിൽ കേസെടുക്കാനാവില്ലെന്നാണ് നിഗമനം. ഇക്കാര്യം പുരുച്ചേരി ഗതാഗത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവരാണ് നടപടിയെടുക്കേണ്ടത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നായിരുന്നു കേസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍