അതെ ,ചരിത്രം തിരുത്തി കുറിക്കുന്ന തീരുമാനങ്ങളെടുക്കാൻ വേണ്ടത് ചങ്കൂറ്റമാണ് . നടി അമല പോളാണ് ഭരണഘടനയുടെ 370 – വകുപ്പ് റദ്ദാക്കിയതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. നടപടിയെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്ക് വച്ചാണ് അമല തന്റെ പിന്തുണ അറിയിച്ചത് . ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ വേണ്ടത് ചങ്കൂറ്റമാണെന്നും, താരം കുറിച്ചു.
‘ എറെ അനിവാര്യമായ,ആരോഗ്യകരവും പ്രതീക്ഷ നൽകുന്നതുമായ യ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങൾക്കായി പ്രാർത്ഥിക്കുന്നു ‘ ,അമല പോൾ ട്വീറ്റ് ചെയ്തു .
വർഷങ്ങളായി രാജ്യം കാത്തിരുന്ന തീരുമാനമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക എന്നത്. ഇത്തരത്തിൽ സുപ്രധാന തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദന പ്രവാഹവുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത് . കങ്കണ റാവത്ത് ,ദിയ മിര്‍സ, സൈറ വാസിം, അനുപം കേര്‍, സഞ്ജയ് സൂരി,ഗുല്‍ പങ്, പരേഷ് റാവല്‍ തുടങ്ങിയവരും മോദിയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു .