നടിയെ ആക്രമിച്ച കേസ്, കാവ്യ മാധവൻ പ്രതിയാകില്ല

Webdunia
ഞായര്‍, 22 മെയ് 2022 (09:33 IST)
നടിയെ ആക്രമിച്ച കേസിലെ തുടർനടപടികളിൽ കാവ്യാ മാധവൻ പ്രതിയാകില്ല. മെയ് 31ന് മുൻപ് അന്വേഷണം പൂർത്തീകരിക്കേണ്ടത് കൊണ്ടും ഉന്നതതല സമ്മർദ്ദവുമാണ് നീക്കത്തിൽ നിന്നും ക്രൈം ബ്രാഞ്ചിനെ പിന്നോട്ടടിച്ചത് .
 
കേസുമായി ബന്ധപ്പട്ട് ദിലീപിന്റെ അഭിഭാഷകരേയടക്കം ചോദ്യം ചെയുന്ന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിരുന്നു. വിചാരണാകോടതി മാറ്റാൻ വേണ്ടി ഹൈക്കോർട്ടിൽ അപേക്ഷ നൽകാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ക്രൈം ബ്രാഞ്ചിന് മുകളിൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടായതാണ് ശ്രമത്തിൽ നിന്നും പിന്നോട്ട് മാറാൻ കാരണമെന്നാണ് റിപ്പോർട്ട്.
 
മേയ് 31-ന് മുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കുക എന്ന നിലപാടിലേക്കാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ അധികസമയം അനുവദിക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article