കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഭർതൃസഹോദരൻ നൽകിയ പരാതിയെ തുടര്‍ന്ന് അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്. പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവരെയാണ് പൊലീസ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തുന്നതിനു മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു.