പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി, റോഡ് ഇടിയുമെന്ന് ആശങ്ക

Webdunia
വ്യാഴം, 29 ജൂണ്‍ 2023 (11:53 IST)
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ റോഡില്‍ വിള്ളല്‍ കണ്ടെത്തി. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് ഗതാഗതം ഒറ്റവരിയാക്കി. 
 
പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ വലത് വശത്താണ് വിള്ളല്‍. റോഡിന്റെ അപ്പുറം 30 അടി താഴ്ചയുള്ളതിനാല്‍ റോഡ് ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒറ്റവരിയായി വേണം വാഹനം പോകാന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article