സിവില്‍ കോഡ് സെമിനാറില്‍ മുസ്ലീം സ്ത്രീകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റെന്ന് ഖദീജ മുംതാസ്

Webdunia
ഞായര്‍, 16 ജൂലൈ 2023 (09:17 IST)
സിപിഎം സംഘടിപ്പിച്ച സിവില്‍കോഡ് സെമിനാറില്‍ മുസ്ലീം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണ് ഡൊ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നെങ്കിലും തന്നെ സംസാരിക്കാന്‍ അന്നുവദിച്ചില്ലെന്നും വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്ന തന്റെ നിലപാടാകാം ഇതിന് കാരണമായതെന്നും ഖദീജ മുംതാസ് പറയുന്നു.
 
മതനേതാക്കളെ ഭയന്നാണോ മുസ്ലീം വനിതകളെ വേദിയില്‍ ഇരുത്താതിരുന്നതെന്ന് അറിയില്ല. വ്യക്തി നിയമ പരിഷ്‌കരണം മുസ്ലീം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ തെറ്റ് തിരുത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഖദീജ മുംതാസ് പറഞ്ഞു. അതേസമയം ബിജെപി രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കണമെന്നും വ്യക്തിനിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കരുതെന്നും ജനാധിപത്യ രീതിയില്‍ ചര്‍ച്ചയിലൂടെയാണ് മാറ്റമുണ്ടാകേണ്ടതെന്നും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ് ബിജെപിയുടേതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article