യുവത്വം നഷ്‌ടമാകുന്നു; പാര്‍ട്ടിക്ക് വയസാകുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

തിങ്കള്‍, 13 ഏപ്രില്‍ 2015 (12:20 IST)
ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്ക് വയസാകുന്നുവെന്ന് വിമര്‍ശനം. കേരളത്തിലെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 50 ശതമാനവും 46 വയസിന് മുകളിലുള്ളവരെന്നും. യുവാക്കളും വിദ്യാര്‍ഥികളും പാര്‍ട്ടിയിലേക്ക് എത്തുന്നതില്‍ വിമുഖത കാണിക്കുകയും. സമരങ്ങള്‍ വഴിപാടാകുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

യുവാക്കള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല. യുവത്വം നഷ്‌ടപ്പെട്ട പാര്‍ട്ടിയായി മാറുകയാണ് സിപിഎം. ആവശ്യമായ സമയങ്ങളില്‍ സമരങ്ങള്‍ നടത്താന്‍ കഴിയാതെ വരുകയും തുടര്‍ന്ന് നടത്തപ്പെടുന്ന സമരങ്ങള്‍ വഴിപാടായി തീരുകയുമാണ്. പാര്‍ട്ടിയുടെ നിലപാടുകള്‍ യുവാക്കളില്‍ എത്തിക്കുന്നതിലും അവരെ ആകര്‍ഷിക്കാനും പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവൈഎഫ്ഐയുടേയും എസ്എഫ്ഐയുടേയും അംഗസംഖ്യ കുറഞ്ഞു. ജനരോഷത്തിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാനാകുന്നില്ല. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പ്രായം ചെന്നവര്‍ മാത്രമാണ്. യുവാക്കളുടെ എണ്ണം കുറഞ്ഞ് യുവത്വം നഷ്‌ടപ്പെട്ട പാര്‍ട്ടിയായി മാറുകയാണ് സിപിഎം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ വിശാഖപട്ടണത്ത് സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ സംഘട‍നാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്ന് ഉച്ചതിരിഞ്ഞ് ചേരും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വ്വഹിക്കുമെന്ന് സീതാറാം യെച്ചൂരി. പുതിയ ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഊഹാപോഹമെന്ന് എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക