തൃശൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (18:46 IST)
വാസുപുരത്ത്‌ സിപിഎം ഓഫീസിനു നേരെ ആക്രമണം. സിപിഎം–ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന്‌ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ്‌ ഓഫീസിനു നേരെ ആക്രമണമുണ്‌ടായത്‌.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു വെള്ളിക്കുളങ്ങര സ്വദേശിയായ അഭിലാഷ്‌(33)  വെട്ടേറ്റു മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഏറെ നാളായി ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു വെള്ളിക്കുളങ്ങര.