കാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2015 (17:01 IST)
കാസര്‍കോട് സിപിഐം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കോടംവേളൂര്‍  കായക്കുന്ന് നാരായണന്‍ ആണ് കുത്തേറ്റ് മരിച്ചത്.

കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് സിപിഐഎം ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍.ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ഇരുവരേയും കുത്തിയത് .
നാരായണന്റെ സഹോദരന്‍ അരവിന്ദനെയും അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ അരവിന്ദന്റെ നിലയും ഗുരുതരമാണ്.