കേരളത്തില്‍ ആഞ്ഞടിക്കാന്‍ തയാറെടുക്കുകയാണെന്ന് മാവോയിസ്റ്റ് മുഖപത്രം

ബുധന്‍, 15 ഏപ്രില്‍ 2015 (12:08 IST)
പുതിയ സായുധ പോരാട്ടങ്ങളിലൂടെ കേരളത്തില്‍ വീണ്ടും ആഞ്ഞടിക്കാന്‍ തയാറെടുക്കുകയാണെന്ന് സിപിഐ (മാവോയിസ്റ്റ്) മുഖപത്രം. നിരോധിത മാസികയായ പീപ്പിള്‍സ് മാര്‍ച്ചിന്‍റെ പുതിയ ലക്കത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ആദിവാസി ഊരുകളിലെ അവസാനിക്കാത്ത പ്രശ്‌നങ്ങളും വിലയിരുത്തുന്നുണ്ട്. പശ്മിഘട്ട പ്രത്യേകമേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങളാണ് പീപ്പിള്‍സ് മാര്‍ച്ചിലുള്ളത്.

സംസ്ഥാനത്ത് പകല്‍ സമയത്ത് വരെ നടത്തിയ ഓപ്പറേഷനുകളിലൂടെ വര്‍ഗ്ഗശത്രുക്കളെ ഞെട്ടിക്കാന്‍ കഴിഞ്ഞു. രഷ്ട്രീയ പ്രചാരണപരിപാടികള്‍ പാര്‍ട്ടിയെ കേരളത്തില്‍ കൂടുതല്‍ ശക്തപ്പെടുത്തി. വികസനത്തിന്‍റെ പാതയിലുള്ള കേരളത്തില്‍ സായുധ വിപ്ലവത്തിന് സാധ്യതയില്ലെന്ന് വാദിക്കുന്നവരുടെ തെറ്റിദ്ധാരണകള്‍ ഉടന്‍മാറുമെന്നും പീപ്പിള്‍മാര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.  ആദിവാസികള്‍ക്ക് മാവോയിസ്റ്റുകളോടുണ്ടായിരുന്ന സംശയവും അകല്‍ച്ചയും മാറിയതായി മാവോയിസ്റ്റു നേതാക്കള്‍ ആദിവാസി ഊരുകളില്‍ നടത്തിയ വിലയിരുത്തലുകളില്‍ വ്യക്തമായതായും പറയുന്നു.

സര്‍ക്കാര്‍ ആദിവാസികളെ ചേര്‍ത്ത് പ്രതിരോധസേനയെ രൂപീകരിക്കാനുള്ള നീക്കം തകര്‍ക്കും. ഊരുകളില്‍  സായുധസേനവിഭാഗങ്ങള്‍ എത്തുന്നതിനാല്‍ മെച്ചപ്പെട്ട പരിശീലനം നേടുകയും പുതിയ പോരാട്ട രീതികള്‍ ആവിഷ്ക്കരിക്കുകയും തങ്ങള്‍ക്ക് കഴിഞ്ഞു. പശ്ചിമഘട്ട സംരക്ഷത്തിനായി ജനകീയപ്രതിരോധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പാര്‍ട്ടി മുന്നിട്ടറങ്ങുമെന്നും പീപ്പിള്‍സ് മാര്‍ച്ചിലുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക