കോവിഡ് പരോള്‍ ലഭിച്ച ജയില്‍ തടവുകാര്‍ തിരികെയെത്തണമെന്ന് അറിയിപ്പ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (11:28 IST)
കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പരോള്‍ ഒക്ടോബര്‍ രണ്ടോടെ അവസാനിക്കും. ഒക്ടോബര്‍ മൂന്നോടെ ഇവര്‍ അതാതു ജയിലുകളില്‍ തിരിച്ചെത്തണം. കോവിഡ് കാലയളവിലെ തുടക്കത്തില്‍ സംസ്ഥാനത്തൊട്ടാകെ 1400 ഓളം തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്.
 
ഇവരെ പാര്‍പ്പിക്കാന്‍ സബ് ജയിലുകള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കാന്‍ ജയില്‍ അധികാരികള്‍ നടപടി ആരംഭിച്ചു. നിലവിലെ പരോള്‍ ലഭിച്ച 1400 ഓളം തടവുകാരില്‍ 550 പേര്‍ വിചാരണ തടവുകാരും 850 പേര്‍ ശിക്ഷാ തടവുകാരുമാണ്
 
അതെ സമയം റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് നിന്ന് വരുന്ന സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കോവിഡ് വ്യാപനം വീണ്ടും ആശങ്കയ്ക്ക് ഇടനല്‍കുമെന്നാണ് പൊതുവെയുള്ള വിമര്ശനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article