വിദേശത്തുനിന്നും തിരികെയെത്തിയ യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ, വെള്ളം പോലും നൽകിയില്ല

തിങ്കള്‍, 29 ജൂണ്‍ 2020 (09:03 IST)
എടപ്പാൾ: വിദേശത്തുനിന്നും തിരികെയെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിയ്ക്കാതെ ബന്ധുക്കൾ. വെള്ളം പോലും കുടിയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ യുവാവിനെ പിന്നീട് ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പുലർച്ചെ നാലുമണിയൊടെയാണ് യുവാവ് സ്വന്തം വീട്ടിൽ തിരികെയെത്തിയത്. തിരികെ എത്തുന്ന വിവരം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
 
എന്നാൽ സഹോദരങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്നവർ യുവാവിനെ വീട്ടിൽ കായറ്റാൻ സാധിയ്ക്കില്ല എന്ന് നിലപാട് സ്വീകരിയ്ക്കുകയായിരുന്നു. യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോങ്കിലും അതിന് പോലും വീട്ടുകാർ തയ്യാറായില്ല. അടുത്ത് ആളൊഴിഞ്ഞ് കിടക്കുന്ന വീട് തുറന്നുതരണം എന്നും അവിടെ താമസിച്ചോളാം എന്നും യുവാവ് പറഞ്ഞെങ്കിലും ഇതിനും ബന്ധുക്കൾ കൂട്ടാക്കിയില്ല. ഒടുവിൽ എടപ്പാൾ സിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എത്തി യുവാവിനെ ക്വാറന്റീൻ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍