മലപ്പുറം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗര സഭയിലും നിരോധനാജ്ഞ

ശ്രീനു എസ്
ബുധന്‍, 21 ഏപ്രില്‍ 2021 (08:21 IST)
മലപ്പുറം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗര സഭയിലും നിരോധനാജ്ഞ. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നു രാത്രിമുതല്‍ ഈമാസം 30വരെയാണ് നിരോധനാജ്ഞ ഉള്ളത്. ചീക്കോട്, ചെറുകാവ്, പള്ളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍, പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലുമാണ് നിരോധനാജ്ഞ.
 
അതേസമയം ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ രണ്ടു ദിവസമായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് കൊവിഡ് കേസുകള്‍. കൂടാതെ പലസ്ഥലങ്ങളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article