സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (14:09 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍ ആരോപണം തെളിയിക്കാന്‍ തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് ആരോപണം. 
 
നേരത്തേയും ഇതേആവശ്യത്തിന് ലിജീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവ് ഹാജരാക്കാത്തതിന് അത് കോടതി തള്ളുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article