സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. കൂടാതെ പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹത ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു. സര്‍വീസ് പെരുമാറ്റ ചട്ടങ്ങളും സര്‍ക്കാരിന്റെ വിജ്ഞാപനങ്ങളും ലംഘിച്ച് പൊതുജനങ്ങളെയും ഖജനാവിനെയും ബാധിക്കുന്ന തരത്തില്‍ സമരം ചെയ്യാന്‍ നിയമപരമായി അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.