കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് 306 പേർക്ക്, 50 പേർക്ക് ഭേദമായി; ചികിത്സയിലുള്ളത് 254 പേർ

അനു മുരളി

ശനി, 4 ഏപ്രില്‍ 2020 (19:11 IST)
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 306 പേർക്കാണ്. ഇതിൽ 50 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഡിസ്ചാർജ് ആയവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ശനിയാഴ്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 7 പേരുടെയും തിരുവനന്തപുരം ജില്ലയിൽ ഒരാൾക്കും രോഗം ഭേദമായി. രണ്ട് പേർ മരിച്ചു.
 
ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 254 പേരാണ് സംസ്ഥാനത്ത് കൊവിഡ് 19 നെ തുടർന്ന് ചികിത്സയിലുള്ളത്. കാസർകോട് ജില്ലയിൽ ആറ് പേർക്കും.കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 5പേർ ദുബായിൽ നിന്നും മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. 
 
കേരളത്തിൽ ആകെ 1,71,355 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍