തിരുവനന്തപുരത്ത് ഡി.സി.സി. പ്രസിഡന്റായി പാലോട് രവിയെ തീരുമാനിച്ചതില്‍ പി.എസ്.പ്രശാന്ത് അതൃപ്തി അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തയച്ചിട്ടുണ്ട്. ഈ കത്തില്‍ വേണുഗോപാലിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ഉണ്ട്. വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും വേണുഗോപാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഈ കത്തില്‍ പരോക്ഷമായി ഉന്നയിച്ചിരിക്കുന്നു. ഡി.സി.സി. പുനഃസംഘടനയ്ക്ക് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.