‘കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ലക്സ് ഉപയോഗിക്കില്ല’

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (10:59 IST)
കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ലക്സ് ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഗാന്ധിസ്മൃതിയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലക്സ് നിരോധിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
 
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത സാഹചര്യത്തിലാണ് പരിപാടികള്‍ക്ക് ഫ്ലക്സുകള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം.
 
ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് ഗാന്ധിസ്മൃതിയാത്ര. പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും അണിചേര്‍ന്നു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.