സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവർ: ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

Webdunia
ഞായര്‍, 13 ജനുവരി 2019 (12:08 IST)
കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവമുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയിൽ പങ്കെടുക്കില്ല. എറണാകുളം റേഞ്ച് ഐ ജിയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 
 
ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
 
ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article