‘ശബരിമലയിൽ യുവതികൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ പറഞ്ഞിട്ടില്ല‘, തെളിവ് ഹാജരാക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശശികല

തിങ്കള്‍, 7 ജനുവരി 2019 (12:59 IST)
ശബരിമലയിൽ യുവതികൾ കയറിയാൽ താൽ ആത്മഹത്യ ചെയ്യുമെന്ന് ചിലർ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന് വിശദീകരണവുമായി കെ പി ശാശികല. ഏതെങ്കിലും ഒരു യുവതി ശബരിമലയിൽ കയറിയാൽ ആത്മഹൂതി ചെയ്യുമെന്ന് പറഞ്ഞ ചില നേതാക്കൾ ഇവിടെ ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിനു പിന്നാലെയാണ് ശശികല വിശദീകരണവുമായി എത്തിയത്. 
 
കയ്യടിക്കുവേണ്ടി മുഖ്യമന്ത്രി താൻ നടത്തിയ പ്രസ്ഥാവന വളച്ചൊടിക്കുകയാണ്. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രസ്ഥാവന തെളിയിക്കാൻ വീഡിയോ ഹാജരാക്കണം എന്നും ശശികല ആവശ്യപ്പെട്ടു. ഫേസ്‌ബുക്കിലൂടെയാണ് ശശികല ഈ ആവശ്യം ഉന്നയിച്ചത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഞാൻ ആത്മാഹുതി ചെയ്യും,ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധർമ്മത്തിൻ്റേതാണ് എന്നുമാണ്.
 
അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിൻ്റേയോ ഭാഷ ഞാൻ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്.സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .
 
അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്.അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്.edit ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ 

ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍