സംസ്ഥാനത്തിന്റെ വെട്ടിച്ചുരുക്കിയ ഭക്‌ഷ്യവിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടതിന് അനുകൂലമായ മറുപടി. കേരളത്തിനു ലഭിച്ചുവന്ന റേഷന്‍വിഹിതം കൂട്ടുന്ന കാര്യം ഗൌരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.
എയിംസിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപപെടല്‍ വേണമെന്നുള്ള മുഖ്യമന്ത്രിയുടെ ആവശ്യവും പരിഗണിക്കപ്പെട്ടു. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയിൽവേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.