പത്തുവര്‍ഷത്തിനിടെ ഏറ്റവും മോശമായ അവസ്ഥയില്‍ ചൈനയില്‍ വായുമലിനീകരണം

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഡിസം‌ബര്‍ 2023 (13:25 IST)
പത്തുവര്‍ഷത്തിനിടെ ഏറ്റവും മോശമായ അവസ്ഥയില്‍ ചൈനയില്‍ വായുമലിനീകരണം. ദി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനയുടെ നേഷണല്‍ ആവറേജ് PM2.5 ന് മുകളില്‍ ആയിരിക്കുകയാണ്. ഇതിന് മുന്‍പ് 2013ലാണ് PM2.5 മുകളിലെത്തിയത്. 
 
PM2.5 പദാര്‍ത്ഥങ്ങള്‍ ശ്വസിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നേരത്തേയുള്ള മരണം, ഹൃദ്രോഗം, ശ്വാസകോശ രോഗം തുടങ്ങിയവയ്ക്ക് കാരണമാകാമെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സ്റ്റാന്‍ഡേര്‍ഡിനും താഴെയാണ് ചൈനയുടെ വായുഗുണനിലവാരമെന്നും റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍