മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനത്തില്‍ പരുക്കേറ്റ ഒന്‍പത് വയസ്സുകാരന്റെ നില അതീവഗുരുതരം

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (09:38 IST)
മാതാപിതാക്കളുടെ ക്രൂര മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഈ ഒമ്പതുവയസ്സുകാരന്‍. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നാണ് കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി‍. 
 
അതേസമയം മാതാപിതാക്കളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വേണ്ടത്ര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവാണ്. ഇതു മൂലം അപകടനില തരണം ചെയ്യാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മുഖത്തെ പൊള്ളലും കാല്‍പാദത്തിലേറ്റ മുറിവും ചികിത്സിച്ചു വരികാണ്. 
Next Article