സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് 14 വയസ്സുകാരിയെ കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സി പി എം പ്രാദേശിക നേതാവിന്റെ മകനാണിയാള്‍.
ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെൺകുട്ടിയെ ആണ് സീരിയലിൽ അഭിനയിക്കാൻ അവസരം വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തത്. സീരിയല്‍ രംഗവുമായി ബന്ധമുള്ള ഒരു സ്ത്രീ തന്നെയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ആറ് പേര് കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയ്യതി നല്കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്.