ബാലതാരത്തെ കൂട്ടബലാത്സം ചെയ്ത സംഭവം; പൊലീസ് ഒത്തുകളിക്കുന്നു?

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (08:30 IST)
ബാലതാരമായി അഭിനയിച്ച പതിനാറുകാരി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലിസി ഒത്തുകളിക്കുന്നുവെന്ന് റിപ്പോർട്ട്. കൊല്ലം നഗരത്തിലെ വ്യവസായ പ്രമുഖരാണ് പ്രതികൾ. ഇതിൽ സ്ഥലത്തെ സി പി എം നേതാവിന്റെ മകനാണ് അറസ്റ്റിലായ ഫൈസൽ. ഇവർക്ക് അനുകൂലമായാണ് പൊലീസ് നിലപാടുകൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഉയർന്നു വരുന്ന പരാതി.
 
സംഭവത്തിൽ പരാതിയുമായി വനിതാസെല്ലിൽ എത്തിയ പെൺകുട്ടിയേയും അമ്മയേയും വനിതാ സി ഐ ഇറക്കിവിട്ടത് ഇന്നലെ വാർത്തയായിരുന്നു. ഫൈസലിനെ ചോദ്യം ചെയ്താൽ മാത്രമേ മറ്റു പ്രതികളെ പിടികൂടാൻ സാധിക്കുകയുള്ളു. എന്നാൽ, ഫൈസലിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടു പോലുമില്ല.
 
ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് പ്രതിഭാഗം. ഒത്തുതീർപ്പ് ഉണ്ടാകുന്നത് വരെ കൂടുതൽ അറസ്റ്റ് ഉണ്ടാകില്ല എന്ന ഉറപ്പ് പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതികൾക്ക് ഉണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങൾ. 
Next Article