മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയത് സരിതയുടെ അറിവോടെയെന്ന് ബിജു

വ്യാഴം, 3 ഡിസം‌ബര്‍ 2015 (16:33 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്കിയത് സരിതയുടെ അറിവോടെയാണെന്ന് ബിജു രാധാകൃഷ്‌ണന്റെ മൊഴി. ഇന്ന് സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്കവെയാണ് ബിജു ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണമടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത് സരിതയും അറിവോടെയും സമ്മതത്തോടെയും ആയിരുന്നെന്നായിരുന്നു ബിജുവിന്റെ മൊഴി.
 
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തന്റെ അഭിഭാഷകന്‍ മോഹന്‍ കുമാറും സരിതയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അഭിഭാഷകന്റെ ഫോണിലെ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബിജു മൊഴി നല്‍കി. 
 
അതേസമയം, ബിജുവിന്റെ കൈയിലുണ്ടെന്ന് പറയുന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ പത്തിന് ഹാജരാക്കണമെന്ന് കമ്മീഷന്‍ ബിജു രാധാകൃഷ്‌ണന് നിര്‍ദ്ദേശം നല്കി.

വെബ്ദുനിയ വായിക്കുക