അതിതീവ്ര മഴ: സംസ്ഥാനത്ത് ആകെ 22 മരണം, 23,000പേർ ദുരിതാശ്വാസ ക്യാംപുകളിൽ, ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (12:53 IST)
സംസ്ഥാനത്ത് അതിതീവ്ര മഴയിക് വ്യാപക നാശനഷ്ടം.. മഴക്കെടുതിയിൽ ഇതുവരെ 22 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി, തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മുഖ്യമന്ത്രി മന്ത്രി അറിയിച്ചു. 
 
വയനാട് മേപ്പാടിയില്‍ വന്‍ദുരന്തമാണുണ്ടായത്. മേപ്പാടി പുത്തുമലയില്‍ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നും 7 മൃതദേഹം കണ്ടെത്തി. നിരവധിപേർ ഇവിടെ കുടുങ്ങി കിടക്കുന്നതയാണ് സംശയം. അതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സംസ്ഥാനത്ത് നാളെ മഴക്ക് ശമനമുണ്ടാകുമെന്നും എന്നാൽ ഓഗസ്റ്റ് 15നുശേഷം വീണ്ടും മഴ ശക്തമകും എന്നും മുഖ്യമന്ത്രി അറിയിച്ചു.
 
സംസ്ഥാനത്ത് ഒട്ടാകെ 351 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 23,000 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വയനാട്ടിലാണ് ഏറ്റവുമധികം ആളുകൾ ക്യാംപുകളിൽ കഴിയുന്നത്. അതേ സമയം വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article