കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ച് പോയി, പ്രളയം ആവർത്തിക്കുമോ?

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (12:21 IST)
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ച് പോയി. കാസര്‍കോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗമാണ് ശക്തമായ മഴയിലും വെള്ളപാച്ചിലിലും ഒലിച്ചു പോയത്. 
 
ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന നിലയിലായിരുന്നു ഈ നടപ്പാലം. നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം. അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000ല്‍ 400 മീറ്റര്‍ നീളത്തിലുള്ള ഈ നടപ്പാലം നിര്‍മ്മിച്ചത്.
 
കോണ്‍ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളുമാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലം തുറന്നു കൊടുത്തുവെങ്കിലും അച്ചാംതരുത്തിയിലെ വലിയൊരു ഭാഗം ജനങ്ങള്‍ അക്കരയിക്കര കടക്കുന്നത് ഈ നടപ്പാലം വഴി തന്നെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article