കുളികാണുന്നത് സ്ഥിരമാക്കിയ വിരുതന്‍ പിടിയില്‍

Webdunia
ശനി, 9 ജനുവരി 2016 (10:48 IST)
വീടിനു പുറത്തെ മറപ്പുരയില്‍ കുളിക്കാന്‍ കയറുന്ന സ്ത്രീകളുടെ കുളിസീന്‍ ഒളിഞ്ഞിരുന്നു കാണുന്ന ശീലമുള്ള വിരുതനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആദ്യം തന്നെ നാട്ടുകാരുടെ കൈക്കരുത്ത് അറിഞ്ഞ ശേഷമാണ് ഇയാളെ പൊലീസിനു കൈമാറിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ചേര്‍ത്തല സ്വദേശി റോബിന്‍ എന്ന ഇരുപത്തെട്ടുകാരനായ യുവാവാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പി എസ് കവലയ്ക്കടുത്ത് വച്ച് നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞത്. യുവതി കുളിക്കാന്‍ കയറിയതും ഇയാള്‍ ഒളിഞ്ഞുനോക്കാനെത്തി. കൂടുതല്‍ രസം കിട്ടാന്‍ ഇത് മൊബൈലില്‍ പകര്‍ത്താനും ശ്രമിച്ചു. ശബ്ദം കേട്ട യുവതി ഒച്ചവച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി.

നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ടു പിടിച്ചു ചേര്‍ത്തല പൊലീസിനു കൈമാറി. എങ്കിലും നേരിട്ട് ആരും പരാതി പറയാത്തതിനാല്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല. അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ അര്‍ത്തുങ്കല്‍ പൊലീസിലും സമാനമായ കേസുണ്ടെന്ന് കണ്ട് ഇയാളെ അര്‍ത്തുങ്കല്‍ പൊലീസിനു കൈമാറി എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.